പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം സൗദിയിലെ അബഹ കമ്മീസിൽ ഹൃദയാഘാതം മൂലം മരിച്ച പാതായ്ക്കര കുട്ടിപ്പാറയിലെ പരേതനായ മാലമ്പി ഹംസയുടെ മകൻ മാലമ്പി റഷീദിന്റെ (47) മൃതദേഹം വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടുകൂടി നാട്ടിലെത്തിക്കും. ഏറെ കാലമായി സൗദിയിൽ ജോലിചെയ്തുവരികയായിരുന്ന റഷീദ് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അബഹ കമ്മീസ് സിവിൽ ഹോസ്പിറ്റലിലുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് അബഹ അസീർ പ്രവാസി സംഘം ഭാരവാഹികൾ അറിയിച്ചു. കബറടക്കം വെള്ളിയാഴ്ച്ച നാല് മണിക്ക് പാതായിക്കര മഹല്ല് കബർസ്ഥാനിൽ. മാതാവ്: കദീജ. ഭാര്യ: അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ പാതാരി ആണിക്കല്ല് ഫാത്തിമ സുഹറ. ഏക മകൻ മുഹിയുദ്ധീൻ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: പെരിന്തൽമണ്ണ മൽസ്യ മാർക്കറ്റിലെ വ്യാപാരി അബ്ദുൽ മജീദ്, അബ്ദുൽ ഫറൂഖ് (സൗദി ), സുഹറ.