പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്‌സേഞ്ച് റോഡിൽ താമസിക്കുന്ന പരേതനായ തോട്ടോളി കോയക്കുട്ടി മാസ്റ്ററുടെ മകൻ മുസ്തഫ തേട്ടോളി (63) നിര്യാതനായി. എം.ഡി.സി ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജരും പരപ്പനങ്ങാടി റൂറൽ ബാങ്ക് പ്രസിഡന്റും മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ആയിഷാബി (ഇൻകം ടാക്‌സ് ഓഫീസ്, കോഴിക്കോട്). മക്കൾ: സിബിൽ, സലിൽ, സമിൽ. മരുമക്കൾ: ഹന്ന, നഫീഹ, റഫീഖ്. കബടക്കം 9.30 ന് പനയത്ത് പള്ളിയിൽ നടന്നു.