പെരിന്തൽമണ്ണ: മാങ്ങ പറിക്കുന്നതിനിടെ മദ്ധ്യവയസ്‌കൻ ഷോക്കേറ്റു മരിച്ചു. വലമ്പൂർ കാഞ്ഞിരത്തിങ്കൽ ഹനീഫ (48) ആണ് മരിച്ചത്. ഇന്നലെ 12 മണിയോടുകൂടിയാണ് സംഭവം. വീട്ടുമുറ്റത്തുള്ള മാവിൽനിന്നും ഇരുമ്പുവടികൊണ്ട് മാങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുത ലൈനിൽതട്ടി ഷോക്കേറ്റത്. ഉടൻതന്നെ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: റൈഹാനത്ത്. മക്കൾ: ആസിഫ്, ആഷിഖ്, നൂർമിന.