വളാഞ്ചേരി: മല്ലൂർക്കടവിൽ ഭാരതപ്പുഴയോരത്തിന്റെ വലതുകരയിൽ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി.
കുറ്റിപ്പുറം പഞ്ചായത്ത് 18ാം വാർഡിൽപ്പെട്ട ഈ പ്രദേശത്ത് പുഴയോരം ഇടിഞ്ഞതിനെത്തുടർന്ന് നിരവധി വീടുകൾ അപകട ഭീഷണിയിലായിരുന്നു.
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് 32 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചു.