vvv
മുഹമ്മദ് മുൻഷിഫ്


കോട്ടക്കൽ: മതിലിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് നാലുവയസുകാരൻ മരിച്ചു. മാതാവിന് പരിക്കുണ്ട്. മറ്റത്തൂർ കുരുണിയപറമ്പ് ജീലാനി നഗറിൽ കുരുണിയൻ അബ്ദുൾ ഗഫൂറിന്റെ മകൻ മുഹമ്മദ് മുൻഷിഫ് ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യ റൈഹാനത്തിനെ (35) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് നിർമ്മിക്കുന്ന വീടിന്റെ ചുറ്റുമതിൽ വീടിന് മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീടിനകത്ത് വിശ്രമിച്ചിരുന്ന മാതാവിന്റെയും കുഞ്ഞിന്റെയും ദേഹത്തേക്ക് ചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: മുഹമ്മദ് മുസയ്യിദ്‌