നിലമ്പൂർ: പെരുമ്പിലാവ് സംസ്ഥാനപാതയിൽ കൂറ്റമ്പാറയ്ക്ക് സമീപം വൻ ഉങ്ങ് മരം റോഡിനു കുറുകെ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ നിലമ്പൂർ അഗ്നിരക്ഷ സേനാംഗങ്ങൾ കമ്മ്യൂണിറ്റി റെസ്ക്യൂ വാളന്റിയർമാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ മരം മുറിച്ചുമാറ്റി. ലീഡിംഗ് ഫയർമാൻ കെ.യൂസഫലി,ഫയർമാൻ ഡ്രൈവർ എൽ.ഗോപാലകൃഷ്ണൻ, ഫയർമാന്മാരായ ഇ.എം.ഷിന്റോ, എം.വി.അനൂപ്, എ.എസ്.പ്രദീപ്, പി.ഇല്ല്യാസ്, കെ.സഞ്ജു എന്നിവരുംപങ്കെടുത്തു