പരപ്പനങ്ങാടി : പൊട്ടിപൊളിഞ്ഞ റോഡ് രണ്ടുതവണ അറ്റകുറ്റപ്പണി നടത്തി ഒരുമാസം തികയും മുമ്പേ വീണ്ടും തകർന്നു. പരപ്പനങ്ങാടി കടലുണ്ടി റോഡിൽ ചെട്ടിപ്പടി ജംഗ്ഷനിൽ ആണ് റോഡ് വീണ്ടും തകർന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് റോഡിലെ കുഴിവെട്ടിക്കുന്നതിനിടയിൽ രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചത്. നേരത്തെ കൺസ്ട്രക്ഷൻ കോർപറേഷൻ ആയിരുന്നു പരപ്പനങ്ങാടി മുതൽ കടലുണ്ടി പാലം വരെയുള്ള റോഡ് റബറൈസ് വർക്ക് ഏറ്റെടുത്തു നടത്തിയിരുന്നത്. അറ്റകുറ്റപ്പണി കാലാവധി പൂർത്തിയാക്കി പൊതുമരാമത്തിനു കൈമാറുകയായിരുന്നു. ഇതിനു ശേഷം കഴിഞ്ഞ മാസമാണ് പാച്ചുവർക്ക് പൂർത്തിയാക്കിയത് .പൂർണമായും റീടാറിങ് നടത്തണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം നിലനിൽക്കുന്നതിനിടയിലാണ് പൊതുമരാമത്തു വകുപ്പിന്റെ ഈ ഓട്ടയടക്കൽ പരിപാടി നടത്തിയത് .മഴ കൂടുതൽ ശക്തമാകുതോടെ റോഡ് കുളമാകുമെന്ന കാര്യത്തിൽ തർക്കമില്ല .