എടപ്പാൾ: കാലടിത്തറയിൽ നിന്നും കാണാതായ കുടുംബനാഥൻ തമിഴ്നാട്ടിലെ തൂത്തുകൂടിയിൽ വെച്ച് ട്രെയിനിൽ നിന്നും വീണ് മരിച്ചു. എടപ്പാൾ കാലടിത്തറയിൽ മേലാറയിൽ ഗംഗാധരൻ (73) നാണ് മരിച്ചത്. മക്കൾ:സിബിൻ (ഇന്ത്യൻഷിപ്പിങ്ങ് കോർപ്പറേഷൻ ), സിനി (കെ.എസ്.എഫ്.ഇ), സിജി. മരുമക്കൾ: സജിത്ത് (കോയമ്പത്തൂർ), രമേഷ് (അബുദാബി), രേഷ്മ. സംസ്ക്കാര ചടങ്ങ് ഇന്ന് രാവിലെ എട്ടിന് നടക്കും.