മഞ്ചേരി: കേരളത്തിലെ നിർധനരായ മദ്റസാദ്ധ്യാപകർക്ക് സ്നേഹഭവന പദ്ധതിയിലൂടെ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാനവും അമ്പത് വീടുകളുടെ നിർമാണ പ്രഖ്യാപനവും മഞ്ചേരി വായപ്പാറപ്പടി ഹിൽട്ടൻ കൺവൻഷൻ സെന്ററിൽ നടന്നു.
മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ' എന്റെ ഉസ്താദിനൊരു വീട്' പദ്ധതി. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി എട്ട് വീടുകളുടെ നിർമ്മാണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുകയാണ്. സ്വന്തമായി മൂന്ന് സെന്റിൽ കുറയാത്ത വാസയോഗ്യമായ ഭൂമിയുള്ള നിർധനരായ ആയിരം മതഅധ്യാപകർക്ക് പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തൊള്ളായിരം സ്ക്വയർ ഫിറ്റ് വിസ്തീർണമുള്ള വീട് നിർമിച്ച് നൽകുകയാണ് ട്രസ്റ്റ് ചെയ്യുന്നത്.
ആദ്യ വീടിന്റെ താക്കോൽദാനം അഡ്വ. എം.ഉമ്മർ എം.എൽ.എ നിർവഹിച്ചു, ട്രസ്റ്റ് ചെയർമാൻ ഷഫീഖ് വടക്കാങ്ങര അധ്യക്ഷനായി. ഭവന ഫണ്ട് കൈമാറ്റം പി.ഉബൈദുല്ല എം.എൽ.എ.നിർവഹിച്ചു ,ടി.എ.അഹമ്മദ് കബീർ എം.എൽ.എ.മുഖ്യ പ്രഭാഷണം നടത്തി, അമ്പത് വീടുകളുടെ നിർമ്മാണ പ്രഖ്യാപനം എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി നിർവഹിച്ചു, ഹാരിസ് അലി ശിഹാബ് തങ്ങൾ,ഹുസൈൻ വാഫി, ഷഫീഖ് രാമപുരം, വി പി ഫിറോസ്, നാസർ, കുഞ്ഞാലി ഹാജി, വ്യാപാര വ്യവസായി ഏകോപന സമ്മിതി യൂത്ത് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയിൽ, സജീവ് സംസാരിച്ചു.