തേഞ്ഞിപ്പലം : പച്ചപ്പ് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻലാൻഡ് പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനത്തിൽ തേഞ്ഞിപ്പലത്തെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും പങ്കാളികളാവുന്നു. ഇന്നലെ നടന്ന പച്ചത്തുരുത്ത് നിർമിതിയിൽ പഞ്ചായത്തംഗങ്ങളായ സവാദ് കള്ളിയിൽ,എ.പി.സലിം, ഉണ്ണികമ്മു പങ്കാളികളായി. അഡ്വ.കെ.ടി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. വി.പി. കൃഷ്ണൻ മാസ്റ്ററുടെ അഞ്ച് സെന്റ് സ്ഥലത്താണ് വ്യത്യസ്ത ഇനങ്ങളിൽ പെട്ട മരതൈകൾ നട്ടുകൊണ്ട് പച്ച തുരുത്ത് നിർമ്മിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ വി.പി.വാസുദേവന്റെ അഞ്ച് സെന്റ് സ്ഥലത്ത് പച്ച തുരുത്ത് നിർമ്മിതിക്കായുള്ള മരങ്ങൾ നട്ടുകൊണ്ടാണ് ഗ്രീൻലാൻഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത്. എം.എം.ബഷീർ, ഷഫീക് ദേവദിയാൽ, ബാവ പാണമ്പ്ര, ഷാജു വിളക്കത്രമാട് , പ്രിൻസ് ദേവതിയാൽ എന്നിവരും മരതൈകൾ നടുന്നതിൽ പങ്കാളികളായി. വിവിധയിനം വൃക്ഷ തൈകളും ഔഷധ സഫല വൃക്ഷ തൈകളും ഗ്രീൻലാൻഡ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വി.പി. കൃഷ്ണൻ,
വി.പി.വാനിഷ്, ആഷിഖ് സി, രാജേഷ് ഇ.കെ, വീരേന്ദ്രകുമാർ എം. ,ഗിരീഷ് വി.പി, രതീഷ് .ടി ., സുരേഷ്.കെ, പ്രമോദ് .എം, രമേശ് വി.പി, മുരളീധരൻ ചെറൂത്ത്, അപ്പുക്കുട്ടൻ. പി. നേതൃത്വം നൽകി.