പെരിന്തൽമണ്ണ: പെരിന്തൽമണ്ണ റോട്ടറി ക്ലബ് സ്ഥാപക ദിനം ക്ലബ് അങ്കണത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.എ.കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഇ.ഉമ്മർ മുഖ്യാതിഥിയായി. റോട്ടറി മുൻ ഗവർണർ ഡോ.പി.എം. അബൂബക്കർ, ഡിസ്ട്രിക് സെക്രട്ടറി ഡോ.കേദാർനാഥ്, റീജിയണൽ കോർഡിനേറ്റർ അഡ്വ.റഷീദ് ഊത്തക്കാടൻ, അസിസ്റ്റന്റ് ഗവർണർ അഡ്വ. ഖാദർ, സെക്രട്ടറി സജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
16 ലക്ഷത്തിൽ പരം രൂപ ചെലവഴിച്ച് ഇരുപതോളം വ്യത്യസ്തങ്ങളായ സാമൂഹിക പദ്ധതികൾ ഈ വർഷം പെരിന്തൽമണ്ണ റോട്ടറി ക്ലബ് ഏറ്റെടുത്തു നടത്തിയതായി പ്രസിഡന്റ് അറിയിച്ചു. ചടങ്ങിൽ സ്ഥാപക മെമ്പർമാരായ ടി.പി.അബു, യൂസഫ് ഹാജി, ഷാഫി, ദാമോദർ അവനൂർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച റോട്ടറി മെമ്പർമാർക്ക് പ്രസിഡന്റ് പുരസ്കാരങ്ങൾ നൽകി . ഗസൽ ഗായിക ദേവിമേനോനെ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. ജില്ലയിലെ വിവിധ റോട്ടറി ക്ലബ് പ്രതിനിധികൾ മറ്റു സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് മാജിക് ഷോയും ഗാനമേളയും അരങ്ങേറി.