താനൂർ: മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. താനൂർ എളരാം കടപ്പുറം കോട്ടിൽ ഇമ്പിച്ചിബാവയുടെ മകൻ മുഹമ്മദ്ബാവ (48) ആണ് മരിച്ചത്. 36 പേരടങ്ങുന്ന താജ്മഹൽ വള്ളം ഞായറാഴ്ച വൈകീട്ട് പടിഞ്ഞാറേക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെ മുഹമ്മദ് ബാവക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വള്ളം കരക്കടുപ്പിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: സുഹാന, സുഹൈൽ, സർജില. മരുമകൻ: നവാസ്.