ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന മീൻ എത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഒരാഴ്ച്ച നീളുന്ന പരിശോധനയാണ് നടത്തുന്നത്. ജില്ലയിലെ പ്രധാന മൊത്തവിതരണ മത്സ്യ മാർക്കറ്റുകളായ കൊണ്ടോട്ടിയിലും പെരിന്തൽമണ്ണയിലും കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തി. പ്രാഥമിക പരിശോധനകളിൽ മായം കണ്ടെത്താനായില്ല. സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പരിശോധനയിൽ ഫോർമാലിൻ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.