നിലമ്പൂർ: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയ്ക്കിടെ 1.250 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിലായി. കെട്ടിട നിർമ്മാണ തൊഴിലാളിയായ മധുര തിരുമംഗലം സ്വദേശി രാജുവാണ് ( 25 ) നിലമ്പൂർ കുറ്റമ്പാറയിൽ നിന്നും പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി ചില്ലറയായി വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പ്രതി.
നിലമ്പൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
നിലമ്പൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, എസ്.പി.ഒ (ഗ്രേഡ് ) മുസ്തഫ ചോലയിൽ, സി.ഇ.ഒമാരായ അബ്ദുൾ റഷീദ്, സി.വി. റിജു , ഇ.എം. സജിനി , ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്.