archeology-museum
​താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന തി​രൂ​ര​ങ്ങാ​ടി​ ​പ​ഴ​യ​ ​ഹ​ജൂ​ർ​ ​ക​ച്ചേ​രി​ ​കെ​ട്ടി​ടം

മലപ്പുറം: ജില്ലയുടെ തനത് ചരിത്ര സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുരാവസ്തു വകുപ്പിന് കീഴിൽ തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ച ജില്ലാ പൈതൃക മ്യൂസിയത്തിന്റെ തുടർപ്രവർത്തനങ്ങൾ നിലച്ചു. 2015 ആഗസ്റ്റിലാണ് ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് പൈതൃക മ്യൂസിയം നിർമ്മിക്കുമെന്ന് അന്നത്തെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി നാല് കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നെങ്കിലും തുടർനടപടികളായില്ല. തുടർന്ന് അധികാരത്തിൽവന്ന എൽ.ഡി.എഫ് സർക്കാർ തിരൂരങ്ങാടി പഴയ ഹജൂർ കച്ചേരി കെട്ടിടത്തിൽ ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ആദ്യ ബജറ്റിലും പദ്ധതി ഇടംപിടിച്ചു.

മ്യൂസിയം സജ്ജീകരിക്കാൻ ലക്ഷ്യമിട്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഒഴിയാത്തതാണ് തടസ്സം. 2016 ഒക്ടോബറിൽ താലൂക്ക് ഓഫീസ് ഒഴിപ്പിക്കുന്നതിന് പുരാവസ്തുവകുപ്പ് ജില്ലാ കളക്ടർക്കും തിരൂരങ്ങാടി തഹസിൽദാർക്കും കത്ത് നൽകിയിരുന്നു. തുടർനടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് അടുത്തിടെ വീണ്ടും കത്തയച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ചെമ്മാട്ടെ മിനിസിവിൽ സ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ആവശ്യം. എന്നാൽ മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസിന് ആവശ്യമായ സൗകര്യങ്ങൾ ഇതുവരെ ഒരുക്കാനായിട്ടില്ല. ഫണ്ടിന്റെ കുറവ് മൂലം ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയായിട്ടില്ല.
താലൂക്ക് ഓഫീസ് കെട്ടിടം ലഭിച്ചാലും മ്യൂസിയം സജ്ജീകരിക്കാൻ പുതുക്കിയ പ്രപ്പോസൽ ലഭ്യമാക്കേണ്ടി വരും. ഇതിനുശേഷമേ തുക വിനിയോഗിക്കാൻ അനുമതി ലഭിക്കൂ. പുരാവസ്തു വകുപ്പിന് കീഴിലെ ജില്ലയിലെ ഏക മ്യൂസിയം പദ്ധതി കൂടിയാണിത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് മ്യൂസിയം സജ്ജീകരിക്കാൻ സർക്കാർ അനുമതിയേകിയത്. മലപ്പുറം ഒഴിയെയുള്ള ജില്ലകളിൽ മ്യൂസിയം സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. തൃശൂരിൽ ഇതിനകം തന്നെ മ്യൂസിയം യാഥാർത്ഥ്യമായിട്ടുണ്ട്.