മലപ്പുറം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ആരോഗ്യ സംരക്ഷണത്തിനായി എല്ലാവരും യോഗ ശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുത്താനും ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാനും യോഗ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടർ ജാഫർ മാലിക് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഡി.എം.ഒ ഡോ. സുശീല, ഹോമിയോ ഡി.എം.ഒ ഡോ. ഷീബാ ബീഗം, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, എൻ.എ.എം പ്രോഗ്രാം മാനേജർ ഡോ. സുനിത, കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ വി.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
മലപ്പുറം: അഞ്ചാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ സമൂഹ യോഗാ പരിശീലനവും യുവജന കൺവെൻഷനും സംഘടിപ്പിച്ചു. കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്ന യുവജന കൺവെൻഷൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കെ.കുഞ്ഞഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പരിപാടിയിൽ മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബുകൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൊളപ്പുറം നവകേരള സാംസ്കാരിക വേദി, അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ ഭാരവാഹികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഒഫ് യോഗ ഇൻസ്ട്രക്ടർ കെ മോഹൻദാസ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ വിവിധ യുവജന ക്ലബ്ബ് അംഗങ്ങളും വിവിധ കോളേജുകളിലെ നാഷണൽ സർവീസ് സ്കീം വാളന്റിയർമാരും പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.അയ്യപ്പൻ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ടി. ഹസ്നത്ത്, കെ.കെ മുഹമ്മദ് റാഫി, കൃഷ്ണപ്രിയ, എൻ.എസ്.എസ് വാളന്റിയർ മാളവിക, നെഹ്റു യുവ കേന്ദ്ര അക്കൗണ്ടന്റ് പി. അസ്മാബി, നാഷണൽ യൂത്ത് വാളന്റിയർ ടി.കെ അബ്ദുൾ വഹാബ് തുടങ്ങിയവർപ്രസംഗിച്ചു.
പെരിന്തൽമണ്ണ: യോഗ ദിനത്തോടനുബന്ധിച്ച് സായി സ്നേഹതീരത്തിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ ,വിന്നർ മാർഷൽ ആർട്ട്സ്, ഗ്രീൻസ് ഫിറ്റ്നസ് കേന്ദ്രം, അമൃതം യോഗകേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ 250 ലേറെ പേർ പങ്കെടുത്ത യോഗ പരിശീലനം നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്തത്ത് ആരിഫ് ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപകരായ പി.എം. സുരേഷ് കുമാർ, ക്യാപ്റ്റൻ ഉണ്ണിക്കൃഷ്ണ, കെ.എം. യൂനസ് എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നല്കി.നഗരസഭ സെക്രട്ടറി എസ്. അബ്ദുൾ സജിം, ഹെൽത്ത് ഇൻസ്പെക്ടർ സി. റഫീഖ്, എ. ആനന്തമൂർത്തി, വിന്നർ ഷെരീഫ്, ഗ്രീൻസ് റെജീല,മാരത്തോൺ ചാമ്പ്യൻ മുഹമ്മദ് കുട്ടി ഡോക്ടർമാരായ എം. മനോജ് കുമാർ, ഷീബാ കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു . ഡോ.പികൃഷ്ണദാസ് സ്വാഗതവും കെ.ആർ രവി നന്ദിയും പറഞ്ഞു.
നിലമ്പൂർ:നഗരസഭയുടെ ആഭിമുഖ്യത്തിൽ മിനി ടൗൺ ഹാളിൽ നടന്നയോഗാ ദിനാചരണം ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാലോളി മെഹബൂബ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർമാരായ മുസ്തഫ കളത്തുംപടിക്കൽ, ഗിരീഷ് മോളൂർമഠത്തിൽ, പി.എം.ബഷീർ, സമീറ അസീസ്, ഷെരീഫ ശിങ്കാരത്ത്, ഐ.സി.ഡി.എസ് സുപ്പർവൈസർ ഷഹനാസ്, സി.ഡി.എസ് പ്രസിഡന്റ് കെ.വി.ആമിന, പകൽവീട് പ്രസിഡന്റ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു. യോഗ പരിശീലനത്തിൽ നഗരസഭ കൗൺസിലർമാരും സീനിയർ സിറ്റിസൺ അംഗങ്ങളും കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു.
നിലമ്പൂർ: പീവീസ് മോഡൽ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനവും സംഗീത ദിനവും ആചരിച്ചു. പ്രിൻസിപ്പൽ ഡോ.എ.എം.ആന്റണി മുഖ്യസന്ദേശം നല്കി. യോഗാചാര്യൻ സുധീഷിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ യോഗമുദ്രകൾ അവതരിപ്പിച്ചു.സംഗീതദിനാചരണത്തിന്റെ ഭാഗമായി വായ്പാട്ട്, വാദ്യസംഗീതം എന്നിവയും അവതരിപ്പിച്ചു. സ്കൂൾ കോ ഓർഡിനേറ്റർ ഊർമ്മിള പത്മനാഭൻ, അദ്ധ്യാപകരായ പ്രമേഷ്, കുമാർ, അനൂപ് വിദ്യാർത്ഥികളായ ദിയൂഫ് ഷാജഹാൻ, സാന്ദ്ര, അനീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
കോട്ടയ്ക്കൽ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ യോഗ ക്ലബിന്റെ നേതൃത്വത്തിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി പ്രധാന അദ്ധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. എം.ടി മോഹനകൃഷ്ണൻ കാടാമ്പുഴ വിദ്യാർത്ഥികൾക്ക് യോഗയെപ്പറ്റി ക്ലാസെടുത്തു. സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, എൻ.എസ്.എസ് കോർഡിനേറ്റർ മുഹമ്മദ് കുട്ടി, യോഗ ക്ലബ് കൺവീനർ കെ. നികേഷ്, ശ്രീരേഖ, കെ. നിജ എന്നിവർ സംബന്ധിച്ചു.
മലപ്പുറം : മലപ്പുറം ഗവ. കോളേജിലെ എൻ.സി.സി , എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി അന്തർ ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ' യോഗ മാനസിക ശാരീരികാരോഗ്യത്തിന് ' എന്ന വിഷയത്തിൽ പഠന ക്ലാസ്സും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു .
യോഗാചാര്യ ഗീതാ ഭായ് പരിശീലനത്തിന് നേതൃത്വം നൽകി .
സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. ശ്രീവിദ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. അലവി ബിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .
എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ജാ ഫറലി സ്വാഗതവും എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ നന്ദിയും രേഖപ്പെടുത്തി .
തേഞ്ഞിപ്പലം : അന്താരാഷ്ട്ര യോഗാദിനം കാലിക്കറ്റ് സർവകലാശാലയിൽ വിപുലമായി ആചരിച്ചു. സർവകലാശാല ഓഡിറ്റോറിയത്തിൽ നടത്തിയ യോഗ പ്രദർശനത്തിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രോവൈസ് ചാൻസലർ ഡോ.പി.മോഹൻ അദ്ധ്യക്ഷത വഹിച്ചു. കായിക വകുപ്പ് ഉപമേധാവി ഡോ.കെ.പി.മനോജ്, യോഗ ട്രെയ്നർ പി.ഡി.പ്രസന്ന, വിദ്യാർത്ഥിക്ഷേമ വിഭാഗം ഡീൻ പി.വി.വൽസരാജൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ഒ.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേൻ, എൻ.എസ്.എസ്, വിദ്യാർത്ഥിക്ഷേമ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് യോഗാദിനം ആചരിച്ചത്
നിലമ്പൂർ: പ്രാക്തന ഗോത്ര വിഭാഗക്കാർക്കായുള്ള ഐ.ജി.എം.എം.ആർ.സ്കൂളിൽ യോഗ ദിനാചരണം നടത്തി. യോഗ ട്രെയ്നർ പ്രിൻസി ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക ആർ .സൗദാമിനി ഉദ്ഘാടനം ചെയ്തു. സീനിയർ സുപ്രണ്ട് എ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.