ponnani
യാത്രക്കാരുമായി പുഴയിലേക്ക് മറിഞ്ഞ കാർ പുറത്തെടുക്കുന്നു

പൊ​ന്നാ​നി​ ​:​ ​ക​ർ​മ്മ​ ​റോ​ഡി​ൽ​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞു.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​യു​മ​ട​ക്കം​ ​നാ​ല് ​യാ​ത്ര​ക്കാ​രെ​ ​ഓ​ട്ടോ​ഡ്രൈ​വ​റും​ ​നാ​ട്ടു​കാ​രും​ ​ചേ​ർ​ന്ന് ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ഒ​രു​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.
പൊ​ന്നാ​നി​യി​ൽ​ ​നി​ന്ന് ​തി​രൂ​രി​ലേ​ക്ക് ​പോ​യി​രു​ന്ന​ ​നാ​ലം​ഗ​ ​സം​ഘം​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​കാ​റാ​ണ് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ത്.​ ​ക​മ്മ​റോ​ഡി​ലു​ള്ള​ ​ബ്ലൂ​ ​ബേ​ർ​ഡ്‌​സ് ​ക്ല​ബി​ന് ​മു​ൻ​വ​ശ​മാ​ണ് ​സം​ഭ​വ​മു​ണ്ടാ​യ​ത്.​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ന​വാ​സി​ന്റെ​ ​കു​ടും​ബം​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​കാ​റാ​ണ് ​അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.​ ​പു​ഴ​യി​ലേ​ക്ക് ​മ​റി​ഞ്ഞ​ ​കാ​ർ​ ​പൂ​ർ​ണ്ണ​മാ​യും​ ​മു​ങ്ങി.​ ​ത​ത്സ​മ​യം​ ​ഇ​തു​വ​ഴി​ ​വ​രി​ക​യാ​യി​രു​ന്ന​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​വി​നോ​ദും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​പു​ഴ​യി​ലേ​ക്ക് ​എ​ടു​ത്ത് ​ചാ​ടി​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ക​ര​യ്ക്ക് ​ക​യ​റ്റു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​മ​റി​ഞ്ഞ് ​നൂ​റ് ​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​പു​ഴ​യോ​ര​ത്തെ​ത്തി​യ​ത്.​ ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​ക്രെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​കാ​ർ​ ​പു​ഴ​യി​ൽ​ ​നി​ന്നും​ ​പൊ​ക്കി​യെ​ടു​ത്ത​ത്.​ ​നാ​ല​ര​ ​കി​ലോ​മീ​റ്റ​റോ​ളം​ ​ദൈ​ർ​ഘ്യം​ ​വ​രു​ന്ന​ ​ക​ർ​മ്മ​റോ​ഡി​ന് ​ഉ​ട​ൻ​ ​സം​ര​ക്ഷ​ണ​ ​ഭി​ത്തി​ ​കെ​ട്ട​ണ​മെ​ന്ന് ​ക​രു​ണാ​ക​ര​ൻ​ ​സ്‌​റ്റെ​ഡി​ ​സെ​ന്റ​ർ​ ​പ്ര​സി​ഡ​ന്റ് ​എ.​പ​വി​ത്ര​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.