തേഞ്ഞിപ്പലം: കെ.എം. മാണി ഒന്നാക്കിയ കേരള കോൺഗ്രസ് രണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തേഞ്ഞിപ്പലത്ത് പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് പിളർന്നതായി കരുതുന്നില്ല. ഈ അഭിപ്രായം യു.ഡി.എഫിനുമില്ല. പ്രശ്‌ന പരിഹാരത്തിന് സമവായ ചർച്ച നടക്കുന്നുണ്ട്. ജോസഫുമായി ഇതിനകം ചർച്ച നടത്തി. ജോസ് കെ. മാണിയെ ഉടൻ കാണുമെന്നും ചെന്നിത്തല പറഞ്ഞു.