vvvv
.

മലപ്പുറം: ട്രോളിബാഗിന്റെ ഹാൻഡിൽ സ്വർണമാക്കി കടത്താൻ ശ്രമിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. 43.68ലക്ഷം രൂപയുടെ 1298 ഗ്രാം സ്വർണമാണ് കോഴിക്കോട് കൊടുവളളി കരുവാംപൊയിൽ സ്വദേശി നവാസിൽ(29)നിന്നും പിടികൂടിയത്. ജിദ്ദയിൽ നിന്നുളള സ്‌പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ നവാസിനെ എയർ കസ്റ്റംസ് ഇൻറലിജൻസാണ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ട്രോളിബാഗിന്റെ രണ്ട് ഹാൻഡിലിനകത്തും സ്വർണമായിരുന്നു. സ്വർണമാണെന്ന് അറിയാതിരിക്കാനായി ഇതിന്റെ പുറത്ത് വെള്ളി ചായം പൂശുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി കമ്മിഷണർ നിഥിൻലാൽ, അസി. കമ്മിഷണർ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ഹാൻസൻ, പ്രേംജിത്ത്, ഇൻസ്‌പെക്ടർമാരായ കെ. മുരളീധരൻ, വെല്ലൂരു നരംസിഹ, രബീന്ദ്ര കുമാർ, റോബിൻ സിങ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.