vishnav

വളാഞ്ചേരി: പട്ടാമ്പിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇരിമ്പിളിയം തിരുനിലം പുളിയാംപറ്റക്കുഴി കുളത്തിങ്ങൽ ഉണ്ണികൃഷ്ണന്റെ മകൻ വൈഷ്ണവ് (22) ആണ് മരിച്ചത്. ഇന്നലെ പകൽ 12 മണിയോടെ പട്ടാമ്പി തെക്കുംമുറിയിൽവെച്ചാണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും കൊപ്പം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് വളവിൽ വെച്ച് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വൈഷ്ണവിനെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പട്ടാമ്പി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: രജിത. സഹോദരങ്ങൾ: ഷിബിൻ, റിജിൽ.