മലപ്പുറം: വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ആനന്ദ് പട്വർദ്ധന്റെ ' റീസൺ ' ഡോക്യുമെന്ററി രശ്മി ഫിലിം സൊസൈറ്റി നാളെ പ്രദർശിപ്പിക്കും.വൈകിട്ട് നാലിന് മലപ്പുറം എൻ.ജി.ഒ.യൂണിയൻ ഓഡിറ്റോറിയത്തിലാണ് പ്രദർശനം. ആർട്ടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ ദലിത് -ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ തുറന്നു കാണിക്കുന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമാണ്.തിരുവനന്തപുരത്ത് നടന്ന അന്താരാഷട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായിരുന്നു ' റിസൺ' ആണ്. മലയാളം ഉപശീർഷകത്തോടെയാണ് ഡോക്യൂമെന്ററി പ്രദർശിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 9447395360