വടക്കഞ്ചേരി: മുടപ്പല്ലൂരിൽ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ കുമാരൻ മകൻ ഭവദാസൻ (37) ആണ് മരിച്ചത്. വണ്ടാഴി കിഴക്കേത്തറ കുന്നംപുറം ആറുമുഖൻ മകൻ ശിവദാസന് (37) പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ മുടപ്പല്ലൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമാണ് അപകടം സംഭവിച്ചത്.വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ ഭവദാസൻ മരിച്ചു. ടോറസ് ലോറി ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ഇരുനൂറ് മീറ്ററോളം യാത്രികരെ വലിച്ചിഴച്ച് കൊണ്ട് പോയി. ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് .പരിക്കേറ്റ ശിവദാസന്റെ നിലയും ഗുരുതരമാണ്.ഒരു കാൽ മുറിച്ച് നീക്കം ചെയ്തു. പാർവ്വതിയാണ് ഭവദാസന്റെ മാതാവ് . ഭാര്യ: സുനിത . മക്കൾ: ആദർശ്, ആതിര. സഹോദരങ്ങൾ: പ്രകാശൻ, ഷിബു