മലപ്പുറം: ജില്ലയിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും ജോയിന്റ് ആർ.ടി.ഒ ഓഫീസുകളായ പൊന്നാനി, നിലമ്പൂർ എന്നിവിടങ്ങളിലും മലപ്പുറം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി ആർ.ടി.ഒ ഓഫീസുകളിൽ നടക്കുന്ന വിവിധ ക്രമക്കേടുകൾ കണ്ടെത്താനായി വിജിലൻസ് ഡയറക്ടർ അനിൽ കാന്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി.എ. രാമചന്ദ്രന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും പൊന്നാനി, നിലമ്പൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിലും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഹാജർ ബുക്ക് കൃത്യമായി രേഖപെടുത്തിയിട്ടില്ല, ഏജന്റുമാർ ആർ.ടി.ഒ ഓഫീസുകളിൽ വിഹരിക്കുന്നതായും പുതിയ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ആർ.എം.എ എന്നിവ നടപടി എടുക്കാതെ കെട്ടി വച്ചതായും ശ്രദ്ധയിൽ പെട്ടു. വാഹനാപകടത്തിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പൊലീസ് റിപ്പോർട്ടില്ലാതെ എ.എം.വി.ഐമാർ പ്രതികളിൽ നിന്നും നേരിട്ട് ലൈസൻസ് വാങ്ങി സസ്പെൻഡ് ചെയ്യുന്നതായും കണ്ടെത്തി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾക്ക് ശുപാർശ ചെയ്ത്വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും
മലപ്പുറം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ. രാമചന്ദ്രൻ പരിശോധനക്ക് നേതൃത്വം നൽകി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ ഡിവൈ.എസ്.പി ഷാനവാസ്, പോലീസ് ഇൻസ്പെക്ടർ, രതീഷ്, പൊലീസ് ഇൻസ്പെക്ടർ ഗണേഷൻ, എ.എസ്.ഐ മാരായ ശ്രീനിവാസൻ, മോഹൻദാസ്, വിജയകുമാർ എസ്.സി.പി.ഒ മാരായ മോഹന കൃഷ്ണൻ, ഹനീഫ, മുഹമ്മദ് റഫീഖ്, ദിനേഷൻ, അബ്ദു സമീർ സി.പി.ഒ മാരായ, സന്തോഷ്, പ്രജിത്, അബ്ദു സബൂർ, സബീർ പറക്കാട്, മണികണ്ഠൻ, ജസീർ, അജിത് , ജെയ്സൽ ബാബു, സുബെർ ബാബു, ഉമ്മർ കോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.