വളാഞ്ചേരി: പാണ്ടികശാല അബുദാബിപ്പടി സ്വദേശി ഷാർജയിൽ ഹൃദയാഘാതംമൂലം മരിച്ചു. അബുദാബിപ്പടിയിൽ താമസിക്കുന്ന കോടിയിൽ മുഹമ്മദിന്റെ മകൻ റഫീഖ് (37) ആണ് മരിച്ചത്. ഷാർജയിലെ ഒരു കഫറ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നതാണ് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. സജ്നയാണ് റഫീഖിന്റെ ഭാര്യ. ഏഴു വയസ്സായ റാഷിൻ മുഹമ്മദ് ആറ് മാസം പ്രായമുള്ള റിഷാൽ മുഹമ്മദ് എന്നിവർ മക്കളാണ്. ഉമ്മ: ആയിഷ, സഹോദരങ്ങൾ: ഇഖ്‌ബാൽ, സുഹറ.