nadukaani
നാ​ടു​കാ​ണി​ ​ചു​രം​ ​റോ​ഡി​ൽ​ ​വി​ള്ള​ൽ​ ​രൂ​പ​പെ​ട്ട​യി​ട​ത്ത് ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്തി​ ​തു​ട​ങ്ങി​യ​പ്പോൾ

നിലമ്പൂർ: സംസ്ഥാന പാത കടന്നുപോവുന്ന നാടുകാണി ചുരം റോഡിൽ വിള്ളൾ കണ്ട ഭാഗങ്ങളിൽ നവീകരണ പ്രവർത്തി തുടങ്ങി. ജാറത്തിന് സമീപം രണ്ടിടങ്ങളിലും, ഓടകാട്, പോത്തുംകുഴി ചോല, കല്ലള, അത്തിക്കുറുകിന് സമീപം എന്നിവിടങ്ങളിലാണ് റോഡിൽ വിള്ളലുകൾ കാണപ്പെട്ടത്.
നാടുകാണിപരപ്പനങ്ങാടി റോഡ് നവീകരണം നടത്തിയ ഭാഗത്താണ് വിള്ളൽ കണ്ടത്. മണ്ണ് നിരങ്ങിനീങ്ങിയതാണ് വിള്ളലിന് ഇടയാക്കിയത്. റോഡിലെ മണ്ണ്തള്ളി സംരക്ഷണ ഭിത്തി തകരുകയായിരുന്നു. റോഡിൽ നീളത്തിലാണ് വിള്ളലുള്ളത്. അതുക്കൊണ്ട് തന്നെ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
വിള്ളൽ കണ്ട ഭാഗങ്ങൾ യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി മണ്ണ് മുഴുവനായും നീക്കം ചെയ്ത് ബലപ്പെടുത്തിയാണ് നവീകരണ പ്രവർത്തി. ഇവിടെ റിടാറിംഗും നടത്തുന്നുണ്ട്.
30 മുതൽ 60 ഡിഗ്രിവരെ ചരിവുള്ള ചുരം മേഖല മണ്ണീടിച്ചിൽ തീവ്രമേഖലയായി ജി.എസ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.

നാടുകാണി ചുരം റോഡിൽ വിള്ളൽ രൂപപെട്ടയിടത്ത് നവീകരണ പ്രവർത്തി തുടങ്ങിയപ്പോൾ