തിരൂരങ്ങാടി: കുണ്ടൂർ മൂലക്കൽ സ്വദേശി അനയംചിറക്കൽ സൂപ്പി ഹാജി (68) നിര്യാതനായി. യു.എ.ഇ കുണ്ടൂർ മുസ്ലിം ജമാഅത്തിന്റെയും കുണ്ടൂർ മർക്കസിന്റെയും പ്രവർത്തകനായിരുന്നു. ഭാര്യമാർ: ഖദീജ, പരേതയായ ആയമ്മ. മക്കൾ: ശിഹാബ്, കുഞ്ഞിപാത്തു, മൈമൂനത്ത്, സുലൈഖ, ശംസാദ്, സമീറ, ജിനാൻ. മരുമക്കൾ: മുഹമ്മദ്കുട്ടി (വെള്ളിയാംമ്പുറം), അബു (കുണ്ടൂർ), മൊയ്തീൻ (മണലിപ്പുഴ), അസീസ്, മൂസ (ഇരുവരും തെന്നല).