മലപ്പുറം: സാരഥി സോഫ്റ്റ്വെയർ മുഖാന്തരം ഫെബ്രുവരി മുതൽ ജൂൺ വരെ ലൈസൻസിന് അപേക്ഷിക്കുകയും ടെസ്റ്റ് വിജയികളാവുകയും ചെയ്തവരുടെ ഡ്രൈവിംഗ് ലൈസൻസ് നാളെ മുതൽ എട്ട് വരെ തിരൂർ സബ് ആർ.ടി.ഓഫീസിൽ നിന്നും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ വിതരണം ചെയ്യുമെന്ന് ജോയന്റ് ആർ ടി ഒ അറിയിച്ചു. ചൊവ്വാഴ്ചകളിൽ ടെസ്റ്റിന് ഹാജരായവർ രണ്ടാം തിയ്യതി ചൊവ്വാഴ്ചയും വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ ടെസ്റ്റ് കഴിഞ്ഞവർ യഥാക്രമം അഞ്ച്, ആറ്, എട്ട് തിയ്യതികളിലും ഹാജരായി ലൈസൻസ് കൈപ്പറ്റാവുന്നതാണ്.
അപേക്ഷ നമ്പർ അടങ്ങിയ അപ്പോയിമെന്റ് ലെറ്റർ, അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളേയോ രേഖാമൂലം ചുമതലപ്പെടുത്തി ലൈസൻസ് കൈപ്പറ്റാവുന്നതാണ്.
നിലവിലെ സോഫ്റ്റ് വെയർ ഉപയോഗിച്ച് ടെസ്റ്റിന് ഹാജരായി ഇതുവരെ ലൈസൻസ് വാങ്ങാത്തവർക്ക് ഈ ദിവസങ്ങളിൽ ഓഫീസിലെത്തി ലൈസൻസ് കൈപ്പറ്റാവുന്നതാണ്.