തിരൂരങ്ങാടി: ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല യു.ജി വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ദാറുൽ ഹുദാ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു. സമാപന സെഷനിൽ എൻ.പി ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായി. മനുഷ്യകുലത്തെ സ്നേഹിക്കുന്ന മനസ്സിൽ നിന്നും ഒഴുകുന്ന വാക്കുകളാണ് സാഹിത്യത്തിന്റെ അടിത്തറയെന്നും സാഹിത്യവുമായി ഇടപഴകുന്നവർക്ക് ഒരിക്കലും മനുഷ്യ ശത്രുവാകാൻ സാധിക്കില്ലെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാഹിത്യത്തിലെ കൗശലങ്ങളും ഭാഷയുടെ നവീകരണവും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ഇസ്ലാമിക സാഹിത്യത്തിന്റെ വഴികൾ ചർച്ചക്ക് വി.ഹിക്മത്തുള്ള, ശമീറലി ഹുദവി നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടന്ന സോഷ്യൽ മീഡിയ:സാഹിത്യം, ഇടപെടലുകൾ സെഷനിൽ യൂസുഫ് ഹുദവി വാളക്കുളം സംസാരിച്ചു.സമാപന സെഷൻ ഡിഗ്രി വിഭാഗം പ്രിൻസിപ്പൾ സി.യൂസുഫ് ഫൈസി മേൽമുറി ഉദ്ഘാനം ചെയ്തു. സുബൈർ ഹുദവി ചേളാരി അധ്യക്ഷത വഹിച്ചു.സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, പി.കെ നാസർ ഹുദവി കൈപ്പുറം എന്നിവർ സംസാരിച്ചു. സാലിം ഹുദവി ഇരിങ്ങാട്ടിരി, ശറഫുദീൻ ഹുദവി പത്തനാപുരം,ജാഫർ ഹുദവി ചെറുമുക്ക് തുടങ്ങിയവർ സംബന്ധിച്ചു. വേദിയിൽ ഫെസ്റ്റിവൽ അംഗങ്ങൾക്കുള്ള സർട്ടിഫികേറ്റ് വിതരണവും നടന്നു. അസാസ് പ്രസിഡന്റ് മുസവ്വിർ പി.കെ വാഴയൂർ സ്വാഗതം പറഞ്ഞു. ഫെസ്റ്റിവൽ അസി. കോഡിനേറ്റർ ഉനൈസ് കരീറ്റിപറമ്പ് നന്ദി പ്രഭാഷണം നടത്തി.