ആനക്കര: കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിത്തറ ഒതളൂർ തേവർപറമ്പിൽ കൃഷ്ണൻ (49) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒതളൂർ കോക്കാടുള്ള കള്ള് ഷാപ്പിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.

കഴിഞ്ഞ മാസം 18 മുതൽ ഇദ്ദേഹത്തെ കാണാനില്ലന്ന് കാണിച്ച് ബന്ധുക്കൾ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെയാണ് കിണറ്റിൽ മൃതദേഹം കാണപ്പെട്ടത്. തുടർന്ന് പൊന്നാനിയിൽ നിന്ന് ഫയർ ഫോഴസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എട്ട് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. കൃഷ്ണന്റെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തൃത്താല പൊലീസ് ഇൻക്വസ്റ്റ് നടത്തി. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.