ആലത്തൂർ: ഒന്നാംവിള ഇറക്കൽ കരുതിവേണമെന്ന് കർഷകർക്ക് കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്. കളയും വരിനെല്ലും മണ്ണിൽ കൂടിയ തോതിലുള്ള അമ്ലതയും ബാക്ടീരിയൽ ഓലകരിച്ചിലും പട്ടാളപ്പുഴു ആക്രമണവുമൊക്ക പ്രളാനന്തര സാഹചര്യത്തിൽ കൂടിയതോതിൽ ഉണ്ടായേക്കുമെന്നാണ് സൂചന. കൃത്യമായ മുൻകരുതൽ ഉണ്ടെങ്കിൽ ഇവയെല്ലാം നിയന്ത്രണ വിധേയമാക്കാമെന്ന് ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി 'നിറ' കോ ഓർഡിനേറ്റർ എം.വി.രശ്മി പറഞ്ഞു.

പ്രളയജല കുത്തിയൊഴുകിയതും കെട്ടിക്കിടന്നതും മൂലം വരി, കള വിത്തുകൾ മിക്ക പാടശേഖരങ്ങളിലും എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാംവിള കൂടുതലും നടീൽ ആയിരുന്നതിനാൽ ഇവ മുളച്ചുപൊന്തിയിരുന്നില്ല. ഒന്നാംവിളയ്ക് പൊടിവിത നടത്തി മൂന്നു ദിവസത്തിനകം കള നിയന്ത്രണത്തിനായി പ്രെട്ടിലാക്ലോർ ഏക്കറിന് 400മില്ലി തോതിലും പൈറാസൾഫ്യൂറോൺ ഈഥൈൽ 60ഗ്രാം തോതിലു 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കണം. നടീലിന് പോടിഞാറ് ഇടുന്ന കണ്ടത്തിലും ഇങ്ങനെ ചെയ്യണം. വരികൂടുതലുള്ള കണ്ടത്തിലും ചേറ്റുവിത നടത്തുന്നിടത്തും ഓക്‌സിഫഫെൻ കളനാശിനി 250 മില്ലി 100ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കണം.
വേനൽമഴ കുറവായിരുന്നതിനാൽ ഇപ്പോഴത്തെ മഴയിൽ പട്ടാളപ്പുഴുവിന്റെ മുട്ടവിരിയാൻ അനുകൂല സാഹചര്യമാണ്.ഒരു ശലഭം 1000മുതൽ 1500 മുട്ടവരെയാണ് ഇടുക.ഇവ വിരിഞ്ഞ് കൂട്ടത്തോടെ നെൽചെടികളെ ആക്രമിക്കും.കൃത്യമായ കീട നിരീക്ഷണം ആവശ്യമാണ്.ഇവയുടെ സാന്നിദ്ധ്യം കണ്ടാൽ കൃഷിഭവനിൽ ഉടൻ അറിയിക്കണം.കൃഷി ഓഫീസറുടെ മാർഗ്ഗ നിർദ്ദേശത്തോടെയേ മിയന്തരണ മാർഗ്ഗം അവലംബിക്കാവൂയെന്ന് കുനിശ്ശേരി മാടമ്പാറയിലെ കർഷകനായ ജോബ് നെടുങ്കാടൻ പറഞ്ഞു.മണ്ണിലെ അമ്ലത കുറയ്കുന്നതിന് നിലം പൂട്ടുമ്പോൾ ഏക്കറിന് 200മുതൽ40 കിലോഗ്രാംവരെ കുമ്മായം വിതറണം.

കഴിഞ്ഞ സീസണികളിൽ ഓല കരിച്ചിൽ വ്യാപകമായിരുന്നതിനാൽ രോഗാണുക്കൾ മണ്ണിലും ചെടിയിലും ഉറക്കാവസ്ഥയിലുണ്ടാകും.അനുകൂലസ സാഹചര്യത്തിൽ ഇവ പെരുകും.സുഡോമൊണോസ് ഉപയോഗിച്ച് വിത്ത് പരിചരിക്കണം.ഒരു കിലോഗ്രാം വിത്തിന് 10ഗ്രാം എന്ന തോതിൽ ഉപയോഗിക്കണം.