കൊല്ലങ്കോട്: അംഗൺവാടി കെട്ടിടത്തിൽ അദ്ധ്യാപികയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുതലമട വലിയചള്ളയിൽ ബാലചന്ദ്രന്റെ ഭാര്യ സരോജിനി(55) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. അംഗൺവാടിയിൽ കുട്ടികൾ ഇല്ലാത്ത
സമയത്താണു സംഭവം. എസ്.ഐ കെ.എൻ.സുരേഷ് സ്ഥലത്തെത്തി. സംസ്‌കാരം ഇന്നു രാവിലെ 9 നു തൂറ്റിപ്പാടം ശ്മശാനത്തിൽ. മക്കൾ: കൃഷ്ണപ്രസാദ്, ശിവപ്രസാദ്, ഹരിപ്രസാദ്.