മണ്ണാർക്കാട്: സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 150 ലേറെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി വോയ്സ് ഒാഫ് മണ്ണാർക്കാട് വാട്സ് ആപ്പ് കൂട്ടായ്മ. പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ബാഗ്, പുസ്തകങ്ങൾ മറ്റ് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റാണ് കൂട്ടായ്മ വിതരണം ചെയ്യുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് വോയ്സ് ഓഫ് മണ്ണാർക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. വാട്‌സ് ആപ്പിലൂടെയും മറ്റും അറിയിപ്പ് നൽകിയാണ് അപേക്ഷകൾ സ്വീകരിച്ചത്.പിന്നീട് കുടുംബ പശ്ചാത്തലവും മറ്റും വിലയിരുത്തിയാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയത്. ഇതിന് വേണ്ടിവന്ന തുക സേവന സന്നദ്ധരായ ഗ്രൂപ്പംഗങ്ങളിൽ നിന്നുമാണ് ശേഖരിച്ചത്.സാമ്പത്തിക പ്രതിസന്ധി മൂലം വിഷമിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തങ്ങളാൽ കഴിയും വിധം ഒരു കൈത്താങ്ങാകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് വോയ്‌സ് ഓഫ് മണ്ണാർക്കാട് ഭാരവാഹികൾ പറയുന്നു. ജൂൺ 2ന് രാവിലെ 10 മണിക്ക് മണ്ണാർക്കാട് വ്യാപാരഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇവ വിദ്യാർത്ഥികൾക്ക് കൈമാറും.