പാലക്കാട്: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കോരത്തൊടി, പുളിയംപുള്ളി അംഗൺവാടികൾ ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഇന്ന് നാടിന് സമർപ്പിക്കും. 10 ലക്ഷം വീതം ചെലവഴിച്ചാണ്‌ അകത്തേത്തറ പഞ്ചായത്തിൽ കോരത്തൊടി അംഗൺവാടിയും പുതുപ്പരിയാരം പഞ്ചായത്തിൽ പുളിയംപുള്ളി അംഗൺവാടിയും പൂർത്തിയാക്കിയത്. 600 ചതുരശ്രയടി വിസ്തൃതിയിൽ ഹാൾ, അടുക്കള, സ്റ്റോർ, കുട്ടികൾക്കായുള്ള ശുചിമുറി എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം.

ഇന്ന് വൈകിട്ട് 3.30ന് പുളിയംപുള്ളി അംഗൺവാടി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു സുരേഷ് താക്കോൽദാനം നിർവഹിക്കും. തുടർന്ന് അംഗൺവാടിക്ക് സ്ഥലം അനുവദിച്ച ബാബുവിനെ ആദരിക്കും.

വൈകിട്ട് നാലിന്‌ കോരത്തൊടി അംഗൺവാടി പരിസരത്ത് നടക്കുന്ന പരിപാടിയിൽ അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവൻ അധ്യക്ഷനാകും.