അലനല്ലൂർ: പാലക്കാഴി മുസ്ലിം ലീഗ്, ഗ്ലോബൽ കെ.എം.സി.സി, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. പാലക്കാഴി മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 21 വർഷമായി റിലീഫ് വിതരണം നടന്ന് വരുന്നുണ്ട്. പാലക്കാഴി സെന്ററിൻ നടന്ന പരിപാടി മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ സലാം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പാലക്കാഴിയിലെ കെ.കെ ഹംസ മൗലവിയെ ആദരിച്ചു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. ടി.എ സിദ്ധീഖ്, റഷീദ് ആലായൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫായിദാ ബഷീർ, വൈസ് പ്രസിഡന്റ് എം.കെ ബക്കർ, മേഖല പ്രസിഡന്റ് ബഷീർ തെക്കൻ, ജനറൽ സെക്രട്ടറി യൂസഫ് പാക്കത്ത്, ട്രഷറർ ബഷീർ എന്ന ഇണ്ണി, കെ.ഹംസ, സൈനുദ്ദീൻ ആലായൻ, കരീം മൗലവി, മുഹമ്മദ് , കെ.അഷറഫ്, ആലടി ഷിഹാബ്, ഷറഫുദ്ദീൻ, ജുനൈർ, നാസിം, നിഷാദ്, അനസ്, നിയാസ്, സുദീഷ്, ഷഹനാസ്, അഫാർ, സാനിഷ് എന്നിവർ സംബന്ധിച്ചു. കെ.മുഹമ്മദ് ഖസാലി സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.