പാലക്കാട്: പഞ്ചാബിൽ നടന്ന പതിനൊന്നാമത് ദേശീയ ഫെഡറേഷൻ കപ്പ് നെറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വനിതാവിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിന് ജില്ലാ നെറ്റ്‌ബാൾ അസോസിയേഷൻ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.പ്രേംകുമാർ ടീം അംഗങ്ങളെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് സി.ഹരിദാസ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം എം.രാമചന്ദ്രൻ, നെറ്റ്‌ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ശിവകുമാർ, സെക്രട്ടറി എ.എസ്.സത്യൻ എന്നിവർ പങ്കെടുത്തു.