thuni-sanji
ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വീടുകളിൽ തുണിസഞ്ചി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.മധു നിർവഹിക്കുന്നു

ചിറ്റൂർ: ഹരിത പരിപാലന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ എല്ലാ വീടുകളിലും തുണിസഞ്ചി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.മധു നിർവഹിച്ചു. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി സൗജന്യ വൃക്ഷതൈ വിതരണവും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രശർശനവും സംഘടിപ്പിച്ചു. കൗൺസിലർ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.പ്രീത്, സാദ്ദിക് അലി, കെ.ജി.ശേഖരനുണ്ണി, ശശിധരൻ എന്നിവർ സംസാരിച്ചു.