ശ്രീകൃഷ്ണപുരം: കോങ്ങാട് റോട്ടറി ക്ലബും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ജില്ലയിലെ എച്ച്.ഐ.വി ബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസും നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. പാലക്കാട് നിയുക്ത എം.പി വി.കെ.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എം.എൻ.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡി.ബാലമുരളി, എം.ബി.രാജേഷ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജ്യോതി പ്രകാശൻ പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ എന്നിവർ സംസാരിച്ചു.