haritham
ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിക്കുന്നു

പാലക്കാട്: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. പദ്ധതിയോടനുബന്ധിച്ച് കെയർ ഹോം ഗുണഭോക്താക്കൾക്ക് ഫലവൃക്ഷതൈ വിതരണത്തെ ചെയ്തു. അഡ്വ. ഹരീഷ് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. പ്രാഥമിക കാർഷിക സഹകരണ സംഘം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.നാരായണനുണ്ണി അധ്യക്ഷനായി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് വകുപ്പ് നേതൃത്വം നൽകും. വൃക്ഷത്തൈ വിതരണം, ഫലവൃക്ഷങ്ങൾ നട്ടുവളർത്തൽ, സെമിനാറുകൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഹരിതം സഹകരണം ജോയിന്റ് രജിസ്ട്രാർ എം.കെ.ബാബു സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ അനിത ടി.ബാലൻ നന്ദിയും പറഞ്ഞു. പ്രളയബാധിതർക്ക് സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത് 206 വീടുകളാണ്. ഇതിൽ 150 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി. ഈ ഗുണഭോക്താക്കൾക്കാണ് വൃക്ഷത്തൈ വിതരണം ചെയ്തത്‌.