വടക്കഞ്ചേരി: മാണിക്കപ്പാടത്ത് ബൈക്ക് കൽവർട്ടിലിടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടുപേർക്ക് പരിക്ക്. വടക്കഞ്ചേരി കാരയങ്കാട് കുമാരന്റെ മകൻ ശ്രീജേഷ് (17) ആണ് മരിച്ചത്. പാളയം മണികണ്ഠന്റെ മകൻ വിഷ്ണു (17), കിഴക്കഞ്ചേരി പേരലി മോഹനന്റെ മകൻ അജീഷ് (16) എന്നിവർക്കാണ് പരിക്കേറ്റത്.
വടക്കഞ്ചേരി ഡയാന പൊത്തപ്പാറ റോഡിൽ ശനിയാഴ്ച പകൽ ഒന്നരയോടെയാണ് അപകടം. തങ്കം തിയേറ്ററിന് പുകിലെ വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് കൽവർട്ടിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മൂന്നുപേരെയും സമീപത്തെ ഇ.കെ.നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീജേഷിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും. വിഷ്ണുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കിഴക്കഞ്ചേരി ഭാഗത്തെ സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ വടക്കഞ്ചേരിയലേക്ക് വരുന്നവഴിയാണ് അപകടം. വിഷ്ണുവാണ് ബൈക്ക് ഓടിച്ചത്. ആലത്തൂർ കോ - ഓപ്പറേറ്റീവ് കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. അമ്മ: ദേവി. സഹോദരി: ശ്രീഷ്മ.