കൊല്ലങ്കോട്: അപകടങ്ങൾ ഒന്നിന് പുറകെ ഒന്നായിവന്ന് കൊടുവായൂരിനെ ഞെട്ടിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകട വാർത്തയാണ് കൊടുവായൂരിനെ തേടിയെത്തുന്നത്.
ഈ മാസം മൂന്നാം തിയതി കൊടുവായൂർ കണ്ണംങ്കോട്ടെ തൊഴിലുറപ്പ് തൊഴിലാളികൾ വിനോദ യാത്രപോയ ബസ് മധുരൈയിൽ മറിഞ്ഞ് ഒരു വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർ മരിച്ചിരുന്നു. ഇതിന്റെ നടുക്കത്തിൽ നിന്ന് ഒരു നാട് മുഴുവൻ പതുക്കെ തിരികെയെത്തുമ്പോഴാണ് എട്ടുപേരുടെ ജീവനും കൂടി കൺമുന്നിൽ റോഡിൽ പൊലിഞ്ഞത്.