ചിറ്റൂർ: വാഹനത്തിൽ നിന്ന് ഓയിൽ ലീക്കായി റോഡിൽ ഒഴുകിയതിൽ തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ചിറ്റൂർ മേട്ടുപ്പാളയം സ്റ്റേറ്റ് ഹൈവേയിലാണ് ഓയിലിൽ പരന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അസി.സ്റ്റേഷൻ ഓഫീസർ സി.സജികുമാർ, ലീഡിംഗ് ഫയർമാൻ രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനാംഗങ്ങൾ വെള്ളം ചീറ്റി ഓയിൽ കഴുകിക്കളഞ്ഞ് അപകട സാഹചര്യം ഒഴിവാക്കി.