accident
ചൂരിയോട് നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു കാറിൽ ഇടിച്ച നിലയിൽ.

മണ്ണാർക്കാട്: ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് ഭാഗത്ത് അപകടം പതിവാകുന്നു. ഇന്നലെ രാവിലെ നിയന്ത്രണംവിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനെ ഇടിച്ചു തകർത്തു. അപകടമുണ്ടാക്കിയ കാറിൽ ഉള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാസങ്ങൾക്കു മുമ്പ് ഇവിടെ കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടിരുന്നു. ഇതിനുപുറമെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അമിത വേഗതയാണ് പല അപകടങ്ങൾക്ക് കാരണം. അപകടമേഖല എന്നുള്ള സൂചന ബോർഡ് എങ്കിലും ഇവിടെ വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ വേഗത പരിശോധിക്കാൻ ക്യാമറ ഉണ്ടെങ്കിലും അമിതവേഗതക്ക് ഒട്ടും കുറവില്ല. ക്യാമറയും പ്രവർത്തിക്കാറില്ല.