ഷൊർണൂർ: ഷൊർണൂർ നഗരസഭ, ദേശീയ നഗര ഉപജീവന മിഷൻ, കുടുംബശ്രീ മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഇന്നു മുതൽ 18 വരെ കുളപ്പുള്ളി ബസ് സ്റ്റാന്റിന് മുന്നിലുള്ള അമിനിറ്റി സെന്ററിൽ നടക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെ നടക്കുന്ന മേള ചെയർപേഴ്‌സൺ വി.വിമല ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ആർ.സുനു അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി.സൈതലവി മുഖ്യാഥിതിയാകും.
നഗരസഭയിലെയും ജില്ലയിലെയും വിവിധ കുടുംബശ്രീ കാറ്ററിംഗ് സംരഭങ്ങളുടെയും നേതൃത്വത്തിലാണ് 'രസം' ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. 50തോളം വനിതാ സംരംഭകർ വിവിധ വിഭവങ്ങൾ മേളയിൽ ഉണ്ടാകും. 'വന സുന്ദരി' എന്ന സ്‌പെഷ്യൽ ഹെർബൽ ചിക്കനുമായി അട്ടപ്പാടിയിലെ സംരഭകരും മേളയിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും മേളയിൽ അരങ്ങേറും.