പാലക്കാട്: നഗരത്തിൽ ടൗൺ ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. ഇന്നലെ രാവിലെ 10.40നാണ് അപകടം. ആർക്കും പരിക്കില്ല.
പറളി - കോട്ടായി റൂട്ടിൽ ഓടുന്ന സ്വകാര്യബസാണ് ബ്രേക്ക് പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ട്രാക്കിൽ നിന്നും എടുത്ത ബസ് സ്റ്റാന്റിൽ ഉണ്ടായിരുന്ന കുഴിയിൽ വീണപ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. പിന്നീട് വീണ്ടും മുന്നോട്ട് എടുത്തപ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ട് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കാറിന്റെയും ബസിന്റെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന്
ടി.ബി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി. തുടർന്ന് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.