ഒറ്റപ്പാലം: എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് ചക്കച്ചുള തൊണ്ടയിൽ കുടുങ്ങി മരിച്ചു. ചോറോട്ടൂർ മനക്കൽ തൊടി വിജീഷ് - നിത്യ ദമ്പതിമാരുടെ ഏകമകൻ നവതേജ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചക്ക നന്നാക്കുന്നതിനിടെ കുഞ്ഞ് ചുളയെടുത്ത് വായിലിട്ടത് വൈകിയാണ് വിട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.