ov-vijayan
ഖസാക്കിന്റെ ഇതിഹാസം സുവർണജൂബിലി ആഘോഷം മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ലോകസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാരായ ഷേക്‌സ്പിയറിന്റെയും ഓർഹാൻ പാമുക്കിന്റെയും സ്മാരകങ്ങൾ പോലെ വരുംതലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന ഒന്നായി കേരളത്തിൽ ഒ.വി.വിജയൻ സ്മാരകമായി മാറണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പറഞ്ഞു. തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരത്തിൽ 'ഖസാക്കിന്റെ ഇതിഹാസം' സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പലതരത്തിൽ വ്യാഖ്യാനിക്കുന്ന വിജയന്റെ ആശയങ്ങളുടെ ആകെത്തുകയാണ് ഖസാക്കിന്റെ ഇതിഹാസമെന്ന് അദ്ദേഹം പറഞ്ഞു. സ്മാരക സമിതി ചെയർമാൻ ടി.കെ.നാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് സാംസ്‌കാരിക വകുപ്പ് അനുമതി നൽകിയതായി സെക്രട്ടറി ടി.ആർ.അജയൻ പറഞ്ഞു. 29ന് സ്മാരകത്തിലെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഖസാക്ക് ഇടവപ്പാതി നോവൽ ക്യാമ്പ് നടക്കും.

ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.കാർത്തികേയൻ നായർ, അഡ്വ. കെ.ശാന്തകുമാരി, എസ്.ഷൈലജ, മോഹൻദാസ്, നിതിൻ കണിച്ചേരി, അംബികാസുതൻ മാങ്ങാട്, ആഷാമേനോൻ, കെ.പി.രമേഷ് എന്നിവർ സംസാരിച്ചു.