prasident
സി.ജയചന്ദ്രൻ (പ്രസിഡന്റ്),

പാലക്കാട്: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റോ (കേരള പബ്ലിക് സെക്ടർ ആന്റ് ഒട്ടോണമസ് ബോഡീസ് ഓഫീസേർസ് ഫെഡറേഷൻ)യുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. പരിപാടി സ്പാറ്റോ ജില്ലാ സെക്രട്ടറി ടി.മോഹനകൃഷണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ.അബ്ബാസ് അദ്ധ്യക്ഷനായി. വി.ജിതേഷ്, പി.ടി.അജയകുമാർ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പൊതുമേഖലയ്ക്ക് മാത്രമായുള്ള ശമ്പളപരിഷ്‌കരണ കമ്മിഷൻ, പ്രത്യേക ഭരണചാർട്ടർ, പെൻഷൻ പദ്ധതി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുക എന്നീ നടപടികൾ ത്വരിതപ്പെടുത്തുവാനും സമ്മേളനം സർക്കാറിനോട് അഭ്യർത്ഥിച്ചു. കമ്പനിയുടെ പുരോഗതിക്കാവശ്യമായ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തണമെന്നും നവീകരണപ്രവർത്തനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു. കെ.പി.സുധീർ, വി.നിഷാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ജയചന്ദ്രൻ (പ്രസിഡന്റ്), കെ.കെ.അബ്ബാസ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.