കൊല്ലങ്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുതലമട പഞ്ചായത്ത് സെക്രട്ടറി മരണപ്പെട്ടു. കൊല്ലങ്കോട് എസ്.വി.സ്ട്രീറ്റ് ഉല്ലാസ് നഗറിൽ രാജീവ് കുമാറിന്റെ ഭാര്യ ജ്യോതി (42) ആണ് ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ മരിച്ചത്.
ജോലി സംബന്ധമായി ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായാണ് അറിയുന്നത്. ബിൽഡിംഗ് പെർമിറ്റ് നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട കേസിൽ മൂന്നുദിവസം മുമ്പ് കോടതി അലക്ഷ്യത്തിന് ഇവർക്ക് ഹൈകോടതിയിൽ ഹാജരകേണ്ടിവന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെ ഉറങ്ങാൻ കിടന്ന ജ്യോതിക്ക് പന്ത്രണ്ടേ കലോടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകായിരുന്നു എന്ന് ഭർത്താവ് രാജീവ് കുമാർ പൊലീസിനോട് പറഞ്ഞു. ഉടൻ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കട്ടേ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ നിന്നും സൂചന ലഭിച്ചതായി പൊലീസ് പറയുന്നു. ജില്ലാ ആസ്പത്രിയിൽ ഞായറാഴ്ച നടന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഏക മകൾ ദേവി കൊല്ലങ്കോട് യോഗിനിമാത സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്.