പാലക്കാട്: കെട്ടിട നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് തൊഴിലാളി മരിച്ചു. മണ്ണാർക്കാട് കർക്കിടാംകുന്ന് പാലക്കാഴിയിലെ പാറശ്ശേരി വീട്ടിൽ സൈതാലിയുടെ മകൻ ഫക്രുദ്ദീൻ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിന് മണ്ണാർക്കാട് കല്ലടി കോളേജിന് സമീപം വീട് നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചത്. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ജമീല ഏറാടൻ. ഭാര്യ: തസ്‌നി. മക്കൾ: ഫയാസുദ്ദീൻ, മുഹമ്മദ് ഫർസീൻ.