പട്ടാമ്പി: കൊപ്പം - വിളയൂർ റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി റോഡ് ഉപരോധിച്ചു.
പട്ടാമ്പി റോഡിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് റോഡ് ഉപരോധം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൊയ്തു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി അസ്ലം സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് പി പി എം മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ്, റസാഖ്, ഹനീഫ, ശരീഫ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് വ്യാപാരി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
(പടം $കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊപ്പം ടൗൺ യൂണിറ്റ് കമ്മിറ്റി ടൗണിൽ നടത്തിയറോഡ് ഉപരോധം.